ചാലക്കുടിയില്‍ തെരുവ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തി
30 September 2022
തൃശൂര്‍: ചാലക്കുടിയില്‍ തെരുവ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്.
വിഷം കൊടുത്ത് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.