കേരളത്തിലെ സ്റ്റാർട്ടപ്പുകൾ എല്ലാ വെല്ലുവിളികളെയും ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്: മുഖ്യമന്ത്രി

single-img
11 July 2024

കേരളത്തിനെ ഒരു ജൻ ഹബ് ആയി ഉയർത്തുന്നതിലെ നാഴികക്കല്ല് ആണ് എ ഐ കോൺക്ലേവ് എന്ന് മുഖ്യമന്ത്രി.പുതിയ സാങ്കേതിക വിദ്യകൾക്ക് പുതിയ സംരഭങ്ങൾക് കേരളം നൽകുന്ന പരിഗണനയുടെ ഉദാഹരണമാണ് ഈ പരിപാടിഎന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾ എല്ലാ വെല്ലുവിളികളെയും ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. അതേപോലെ തന്നെ വിദ്യാഭ്യാസ മേഖലയിലും കൃഷിയിലും വ്യവസായങ്ങളിലുമടക്കം മികച്ച മാതൃകകൾ കേരളത്തിൽ സൃഷ്ടിക്കപ്പെടുന്നു.

കലാലയങ്ങളിൽ വിദ്യാർത്ഥികളെ ഭാവിക്ക് വേണ്ടി ഒരുക്കുകയാണ് നമ്മൾ ചെയ്യുന്നത്. ഈ കുട്ടികൾ ചെറിയ പ്രായം മുതൽ എ ഐ സാങ്കേതിക വിദ്യയിൽ വൈദഗ്ദ്യം നേടാൻ നമ്മൾ പഠിപ്പിക്കുകയാണ്.അധ്യാപകർക്ക് എ ഐ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനം ആയി കേരളം മാറി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.