എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന്

single-img
19 May 2023

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിനാണ് പ്രഖ്യാപനം. നാളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,363 വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാര്‍ച്ച്‌ 9 ന് തുടങ്ങിയ പരീക്ഷ 29നായിരുന്നു അവസാനിച്ചത്. കഴിഞ്ഞ വര്‍ഷം 99.26 ശതമാനമായിരുന്നു വിജയശതമാനം.