ലോക്സഭാ തിരഞ്ഞെടുപ്പ്: സോഷ്യൽ മീഡിയ നിരീക്ഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം

single-img
19 March 2024

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സോഷ്യൽ മീഡിയകൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന രീതിയിലുള്ള സോഷ്യൽ മീഡിയ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം.

വാട്സ് ആപ്പ് നമ്പര്‍: സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് 9497942700, തിരുവനന്തപുരം സിറ്റി 9497942701, തിരുവനന്തപുരം റൂറല്‍ 9497942715, കൊല്ലം സിറ്റി 9497942702, കൊല്ലം റൂറല്‍ 9497942716, പത്തനംതിട്ട 9497942703, ആലപ്പുഴ 9497942704, കോട്ടയം 9497942705, ഇടുക്കി 9497942706, എറണാകുളം സിറ്റി 9497942707, എറണാകുളം റൂറല്‍ 9497942717, തൃശ്ശൂര്‍ സിറ്റി 9497942708, തൃശ്ശൂര്‍ റൂറല്‍ 9497942718, പാലക്കാട് 9497942709, മലപ്പുറം 9497942710, കോഴിക്കോട് സിറ്റി 9497942711, കോഴിക്കോട് റൂറല്‍ 9497942719, വയനാട് 9497942712, കണ്ണൂര്‍ സിറ്റി 9497942713, കണ്ണൂര്‍ റൂറല്‍ 9497942720, കാസര്‍ഗോഡ് 9497942714, തിരുവനന്തപുരം റേഞ്ച് 9497942721, എറണാകുളം റേഞ്ച് 9497942722, തൃശ്ശൂര്‍ റേഞ്ച് 9497942723, കണ്ണൂര്‍ റേഞ്ച് 9497942724.