സ്പീക്കര്‍ എം ബി രാജേഷ് ഇന്ന് രാജി വക്കും; മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: സ്പീക്കര്‍ എം ബി രാജേഷ് ഇന്ന് രാജി സമര്‍പ്പിക്കും. മന്ത്രിയായി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.
സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി ഒരു ദിവസത്തെ പ്രത്യേക സഭ സമ്മേളനം ചേരുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. സ്പീക്കര്‍ രാജിവയ്ക്കുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചുമതലകള്‍ നിര്‍വഹിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഇന്നലെ രാജിവച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം വി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കും. അതേസമയം, സ്പീക്കറായി എ എന്‍ ഷംസീറിനെ തെരഞ്ഞെടുത്തു.