രാജസ്ഥാൻ താരങ്ങളിൽ ചിലര്‍ 100 ശതമാനം ഫിറ്റല്ല; ഞാന്‍ ഒട്ടും ആരോഗ്യവാനല്ല: സഞ്ജു സാംസൺ

single-img
23 May 2024

ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന എലിമിനേറ്ററില്‍ രാജസ്ഥാന്‍ താരങ്ങളില്‍ പലരും പൂര്‍ണമായും ഫിറ്റായിരുന്നില്ലെന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ടൂര്ണമെന്റി ലെ പ്ലേ ഓഫിലെ നിര്‍ണായക മത്സരത്തില്‍ മികച്ച ഫോമിലുള്ള ആര്‍സിബിയെ നാല് വിക്കറ്റിന് വീഴ്ത്തിയ രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു.

ഈ നിർണ്ണായക മത്സരത്തിനിറങ്ങിയ മിക്ക താരങ്ങളും അസുഖബാധിതരായിരുന്നുവെന്ന് തുറന്നുപറയുകയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ‘ രാജസ്ഥാൻ ചിലര്‍ 100 ശതമാനം ഫിറ്റല്ല. ഞാന്‍ ഒട്ടും ആരോഗ്യവാനല്ല. റോയല്‍സിന്റെ ഡ്രെസിംഗ് റൂമില്‍ ഒരു അസുഖം പടര്‍ന്നുപിടിച്ചിട്ടുണ്ട്.

ധാരാളം താരങ്ങള്‍ക്ക് ചുമയും മറ്റു രോഗലക്ഷണങ്ങളുമുണ്ട്. എന്നാൽ ഞങ്ങള്‍ ഇപ്പോള്‍ ഒരു വിജയതാളത്തില്‍ എത്തിയിരിക്കുകയാണ്. ആര്‍സിബിക്കെതിരായ വിജയം രാജസ്ഥാന്‍ താരങ്ങളുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്, മത്സരത്തിലെ നിര്‍ണായക വിജയത്തിന് ശേഷം സംസാരിക്കവേ സഞ്ജു പറഞ്ഞു.