ഇഷ്ടമില്ലാത്ത പോസ്റ്റുകള്‍ ഒഴിവാക്കാനുള്ള ഫീച്ചറുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം

single-img
4 September 2022

ഉപയോക്താക്കള്‍ക്ക് ഇഷ്ടമില്ലാത്ത പോസ്റ്റുകള്‍ ഒഴിവാക്കാനുള്ള ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം.

താല്‍പ്പര്യമില്ലാത്ത പോസ്റ്റുകള്‍ സജസ്റ്റഡ് ലിസ്റ്റില്‍ വരുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചറിന് രൂപം നല്‍കുന്നത്. ഈ ഫീച്ചര്‍ നിലവില്‍ വരുന്നതോടെ, ഉപയോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച്‌ വളരെ കൃത്യമായി പോസ്റ്റുകള്‍ ഫില്‍റ്റര്‍ ചെയ്തെടുക്കാന്‍ സാധിക്കും.

എക്സ്പ്ലോര്‍ സെക്ഷനിലെ ഇഷ്ടമല്ലാത്ത പോസ്റ്റുകള്‍ക്ക് ‘നോട്ട് ഇന്‍ട്രസ്റ്റഡ്’ മാര്‍ക്ക് നല്‍കാനുള്ള സൗകര്യമാണ് വികസിപ്പിക്കുന്നത്. ഇത്തരത്തില്‍ മാര്‍ക്ക് ചെയ്യുന്ന പോസ്റ്റുകള്‍ ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് ഇല്ലാതാകും. സ്നൂസ് ഓപ്ഷന്‍ മുഖാന്തരം സജസ്റ്റഡ് പോസ്റ്റുകള്‍ 30 ദിവസം വരെ കാണിക്കാതിരിക്കാനുളള സംവിധാനവും നല്‍കിയേക്കും.

ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി നിരവധി അപ്ഡേറ്റുകള്‍ ഇതിനോടകം ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. എക്സ്പ്ലോര്‍ ലിസ്റ്റില്‍ റീല്‍സുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിനാല്‍, ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട്, ഇന്‍സ്റ്റഗ്രാം ഇത് നീക്കം ചെയ്യുകയായിരുന്നു.