കെ സുരേന്ദ്രന്റെ പത്രികാ സമർപ്പണം; സ്മൃതി ഇറാനിയും വയനാട്ടിലേക്ക്

single-img
31 March 2024

വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും എത്തുന്നു. ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം.

സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക് വരുന്ന വിവരം പങ്കുവെച്ചത്. ‘ഏപ്രില്‍ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയാണ്. അമേഠിയില്‍ വികസനവിപ്‌ളവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മ്രൃതി ഇറാനിജിയോടൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് പോകുന്നത്. എല്ലാവരും കൂടെ വരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു’, കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതി.

നേരത്തെ യുപിയിലെ 2019ലെ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധി- സ്മൃതി ഇറാനി മത്സരം രാജ്യശ്രദ്ധയാകർഷിച്ചിരുന്നു. അന്ന് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു.