മെക്സിക്കയിലെ സെക്കണ്ടറി സ്കൂളില്‍ വിഷബാധയേറ്റ് അറുപതോളം വിദ്യാര്‍ഥികള്‍ ബോധരഹിതരായി; ഒരാളുടെ നില ഗുരുതരം

single-img
9 October 2022

മെക്സികോസിറ്റി: തെക്കന്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപ്സിലെ സെക്കണ്ടറി സ്കൂളില്‍ വിഷബാധയേറ്റ് അറുപതോളം വിദ്യാര്‍ഥികള്‍ ബോധരഹിതരായി.

ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വിദ്യാര്‍ഥികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്രാമ പ്രദേശത്തെ ബോച്ചില്‍ വിഭാഗത്തില്‍ പെടുന്നവരാണ് ഇവര്‍. എന്നാല്‍ സംഭവത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല.

മലിന പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണമോ, ജലമോ ആകാം വിഷബാധക്ക് കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

അതേ സമയം വിദ്യാര്‍ഥികള്‍ നടത്തിയ പരിശോധയില്‍ കൊക്കെയ്ന്‍റെ അംശം കണ്ടെത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസ് ഇതു സംബന്ധിച്ച്‌ 15 ടോക്സിക്കോളജി പരിശോധകള്‍ നടത്തിയെന്ന് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. രണ്ടാഴ്ചക്കിടയില്‍ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്.

രക്ഷിതാക്കളും, സാമൂഹിക പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.