“കാളപെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുത്തു”; വോട്ടിന് നോട്ട് വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ ശോഭാ സുരേന്ദ്രൻ

വോട്ടിന് നോട്ട് വിവാദത്തിൽ മാധ്യമങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ രംഗത്ത്.മാധ്യമങ്ങൾ സ്ഥിരീകരണമില്ലാതെ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും, “കാളപെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുത്തു” എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു.
കേരളത്തിലെ ചില മാധ്യമങ്ങൾ തനിക്കെതിരെ നീക്കങ്ങൾ നടത്തുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.പാലക്കാട്ടിൽ താൻ വിജയിച്ച് വികസന പദ്ധതികൾ കൊണ്ടുവരരുതെന്ന് ചില മാധ്യമങ്ങൾ ആഗ്രഹിക്കുന്നുവെന്നും, “മാധ്യമ സിൻഡിക്കേറ്റ്” തന്നെ വേട്ടയാടുകയാണെന്നും അവർ ആരോപിച്ചു. മീഡിയ വൺയിലെ ഒരു മാധ്യമപ്രവർത്തകനെതിരെ കോടതിയിൽ പോകുമെന്നും അവർ വ്യക്തമാക്കി.
തനിക്കെതിരെ പ്രചരിച്ച ദൃശ്യങ്ങൾ കൃത്രിമമായിരിക്കാമെന്നും (AI ഉപയോഗിച്ചുണ്ടാക്കിയതാകാമെന്ന സംശയം) കഥകൾ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഷാഫി പറമ്പിൽ ഈ സംഭവത്തിന് പിന്നിലുണ്ടെന്നും അദ്ദേഹത്തിന് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടോയെന്ന് ചോദിക്കണമെന്നും ശോഭ പ്രതികരിച്ചു.


