ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തള്ളി ഷൊഐബ് മാലിക്ക്

single-img
26 January 2024

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ( ബിപിഎൽ) നിന്നും ഷൊഐബ് മാലിക്കിനെ പുറത്താക്കിയെന്ന വാർത്ത തള്ളി ടീം ഫോർച്യൂൺ ബരിശാൽ രംഗത്ത് വന്നു . പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നറിയിച്ച് ഷൊഐബ് മാലിക്കും സോഷ്യൽ മീഡിയയായ എക്സ് പ്ലാറ്റ്ഫോമിൽ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

ടീമിന്റെ ഉടമയും ഒത്തുകളി വാർത്തകൾ തള്ളുന്നുണ്ട്. ഖുൽന ടൈഗേഴ്സിനെതിരായ മത്സരത്തിൽ മൂന്ന് നോ ബോളുകൾ എറിഞ്ഞ ഷൊഐബിനെ വാതുവെപ്പ് സംശയിച്ച് പുറത്താക്കിയെന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. “ഫോർച്യൂൺ ബരിശാലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തള്ളുകയാണ്. ക്യാപ്റ്റൻ തമീം ഇക്ബാലുമായി ചർച്ച ചെയ്തതിനു ശേഷമെടുത്ത തീരുമാനമാണ്. ദുബായിൽ നേരത്തെ തീരുമാനിച്ച ഒരു പരിപാടിയിൽ എനിക്ക് പങ്കെടുക്കേണ്ടിയിരുന്നു.

ക്രിക്കറ്റ് കളിക്കുന്നത് എനിക്ക് എപ്പോഴും സന്തോഷമാണ്. ഇനിയും അതങ്ങനെ ആയിരിക്കും.” എന്നാണ് മാലിക് കുറിച്ചത്.ഈ കുറിപ്പിനൊപ്പം ടീം ഉടമ മിസാനുർ റഹ്മാൻ്റെ വിഡിയോയും മാലിക് പങ്കുവച്ചിട്ടുണ്ട്. “ഷൊഐബ് മാലിക്കിനെതിരായ അഭ്യൂഹങ്ങളിൽ ഞാൻ ഖേദിക്കുന്നു. അദ്ദേഹം ഒരു മികച്ച താരമാണ്. എപ്പോഴും നന്നായി കളിക്കുന്ന താരം.” എന്നാണ് മിസാനുർ റഹ്മാൻ പറയുന്നത്.