കഴിഞ്ഞ വർഷം മോദി അനാച്ഛാദനം ചെയ്ത ശിവജിയുടെ പ്രതിമ തകര്‍ന്നു വീണു

26 August 2024

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ 2013 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ശിവജിയുടെ 35 അടി ഉയരമുള്ള പ്രതിമ തകർന്നു വീണു. മാൽവാനിലെ രാജ്‌കോട്ട് കോട്ടയിലെ പ്രതിമ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തകർന്നു വീണത്.
പ്രതിമ തകർന്നതിൻ്റെ കാരണം വിദഗ്ധർ അന്വേഷിക്കുന്നുണ്ട്. രണ്ട് മൂന്ന് ദിവസമായി ജില്ലയിൽ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികളും പ്രതിമയുടെ കേടുപാടുകളും വിലയിരുത്തി.
2023 ഡിസംബർ നാലിന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ അനാച്ഛാദനം ചെയ്തത്. അതിനുശേഷം കോട്ടയിൽ നടന്ന ആഘോഷങ്ങളിൽ പ്രധാനമന്ത്രിയും പങ്കുചേർന്നിരുന്നു.