മത്സരിക്കാനില്ല; കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞടുപ്പ് വേണമെന്ന് ശശി തരൂ‍ർ

single-img
16 February 2023

താൻ മത്സരിക്കാനില്ലെന്നും എന്നാൽ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞടുപ്പ് വേണമെന്നും ശശി തരൂ‍ർ എം പി. കോൺഗ്രസ് പാർട്ടിയുടെ ആരോഗ്യത്തിന് തെരഞ്ഞെടുപ്പ് അഭിലഷണീയമാണ്. ഇതേ കുറിച്ച് താൻ നേതൃത്വത്തിന് പറഞ്ഞ് കൊടുക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു. താൻ മത്സരിച്ചില്ലെങ്കിലും മറ്റുള്ളവർ മുൻപോട്ട് വരട്ടെയെന്നും തരൂർ കൂട്ടിച്ചേർത്തു.

ഇത്തവണ കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയിലേക്ക് എത്തുമോ എന്ന ചോദ്യം നിലനിൽക്കെയാണ് ശശി തരൂരിന്റെ പ്രതികരണം. തരൂരിനെ ദേശീയ നേതൃത്വം ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ നേതാക്കൾ സമീപിച്ചെങ്കിലും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർ​ജുൻ ഖാർഗെ ഉറപ്പ് നൽകിയിരുന്നില്ല. അതിലേക്കുള്ള ആലോചന തുടങ്ങിയില്ലെന്നാണ് ഖർഗെ കേരളത്തിലെ എംപിമാരോട് അറിയിച്ചത്. തരൂർ പാർട്ടിക്ക് ഒരു മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.