തരൂർ പറയുന്നത് എന്തുകൊണ്ട് കോൺഗ്രസ് തോറ്റൂ എന്നതിന്റെ കാരണം

single-img
13 October 2022

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന്റെ പ്രചാരണം “എന്ത് കൊണ്ട് കോൺഗ്രസ് ഇലക്ഷനിൽ പരാജയപ്പെടുന്നു” എന്നതിന്റെ കാരണങ്ങൾ ആണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ. കോൺഗ്രസ് പാർട്ടിയുടെ നിലവിലെ പോരായ്മകളെയും അത് പരിഹരിക്കാനുള്ള തന്റെ നിർദ്ദേശവുമാണ് ശശി തരൂർ ചെല്ലുന്നിടത്തെല്ലാം പ്രവർത്തകരോടും നേതാക്കളോടും സംസാരിക്കുന്നതു. മറിച്ചു ഒരു കുടുംബത്തെയോ വ്യക്തിയെയോ പിൻതുങ്ങുകയോ, അവരുടെ പാരമ്പര്യം അവകാശപ്പെടുകയോ ചെയ്യുന്ന ഖാർഗെ തന്ത്രത്തിന് തികച്ചും വിപരീതം ആണ് ഈ പ്രചാരണം എന്നാണു രഷ്ട്രീയ നിരീക്ഷരുടെ അഭിപ്രായം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്കു നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. എന്നാൽ ഇന്ന് ആ പാർട്ടിയുടെ സ്ഥിതി ദയനീയമാണ്. 25 വര്‍ഷമായ് കോണ്‍ഗ്രസില്‍ പാര്‍ലമെന്ററി ബോര്‍ഡ് ഇല്ലാത്തത് ഗുരുതര വീഴ്ചയാണ്. എന്നാൽ ഇത്രകാലവും ഒരു നേതാവ് പോലും പാർട്ടിയെ ആഭ്യന്തരമായി ശക്തിപ്പെടുത്തുന്നതിൽ ഒരു ചർച്ചയും നടത്താൻ താല്പര്യം കാണിച്ചിട്ടില്ല എന്നാണു ഇവരുടെ അഭിപ്രായം. അത്തരം മേഖലകളിലേക്കാണ് ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വം വെളിച്ചം വീശുന്നത്.

പ്രവര്‍ത്തക സമിതിയിലും തെരഞ്ഞെടുപ്പ് വേണമെന്ന് ശശി തരൂർ പറയുമ്പോൾ അണികളുടെ പിന്തുണ ഇല്ലാതെ വ്ചില വ്യക്തികളുടെ ഇഷ്ടത്തിനൊത്തു പ്രവർത്തിച്ചു ഉന്നത സ്ഥാനമാനങ്ങൾ നേടാം എന്ന ചില നേതാക്കളുടെ മോഹത്തിന് കൂടെയാണ് ശശി തരൂർ തടയിടാൻ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ഇതക്കാരുടെ അനിഷ്ടത്തിനും പ്രതികാരത്തിനും ശശി തരൂർ ഭാവിയിലും ഇരയാകും എന്നതിന് ഒരു സംശയവും വേണ്ട എന്നും ഡൽഹിയിലെ ചില മുതിർന്ന മാധ്യമപ്രവർത്തകർ പറയുന്നു.