ഗുജറാത്തിലെ കോൺഗ്രസ് പരാജയം; ജോണ്‍ ബ്രിട്ടാസിന്റെ ട്വീറ്റിന് ശശി തരൂരിന്റെ ലൈക്ക്

single-img
11 December 2022

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുള്ള ജോണ്‍ ബ്രിട്ടാസ് എം പിയുടെ ട്വീറ്റിന് കോൺഗ്രസിലെ ശശി തരൂര്‍ എം പിയുടെ ലൈക്ക്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാര്‍ട്ടി തന്നെ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന ജിഗ്‌നേഷ് മേവാനിയുടെ ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന അഭിമുഖമായിരുന്നു ജോണ്‍ ബ്രിട്ടാസ് എം പി ട്വീറ്റ് ചെയ്തത്.

ഈ രീതിയിൽ എത്ര കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നു സംസാരിക്കുമെന്ന് അറിയാന്‍ കൗതുകമുണ്ടെന്നും മേവാനിയെ കൂടാതെ എന്തുകൊണ്ടാണ് ശശി തരൂരിനെ പ്രചാരണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും ബ്രിട്ടാസ് ട്വീറ്റില്‍ ചോദ്യം ഉയർത്തിയിരുന്നു.