ട്വിറ്റര്‍ ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്കികിന് ഓഹരി ഉടമകളുടെ അംഗീകാരം

single-img
14 September 2022

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.

ഏകദേശം 44 ബില്യണ്‍ ഡോളറിനാണ് മസ്ക് ട്വിറ്ററിനെ സ്വന്തമാക്കുക. നീണ്ട കാലത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ട്വിറ്റര്‍ ഏറ്റെടുക്കുന്ന ബന്ധപ്പെട്ടുള്ള കരാറിലേക്ക് ഇലോണ്‍ മസ്ക് എത്തിയത്.

അടുത്തിടെ കരാറില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഇലോണ്‍ മസ്ക് പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഇതോടെ, കരാറുകള്‍ സംബന്ധിച്ച്‌ ട്വിറ്ററും മസ്കും ധാരണയില്‍ എത്തി.

ടെസ്‌ലയുടെ സിഇഒ ആണ് ഇലോണ്‍ മസ്ക്. അടുത്തിടെ, ടെസ്‌ലയുടെ 700 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം, ഈ വര്‍ഷം ഓഗസ്റ്റ് അഞ്ചിനും ഒമ്ബതിനും ഇടയില്‍ ടെസ്‌ലയുടെ 7.9 ദശലക്ഷം ഓഹരികള്‍ വിറ്റഴിച്ചിട്ടുണ്ട്.