ചിത്രീകരണം പൂർത്തിയാക്കി ഷറഫുദ്ദീന്‍ ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഹലോ മമ്മി’

single-img
23 March 2024

ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഹലോ മമ്മി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഫാന്റസി കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ സിനിമയുടെ തിരക്കഥ സാൻജോ ജോസഫിന്റേതാണ്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം.

സിനിമയുടെ നിർമ്മാണം ഹാങ് ഓവര്‍ ഫിലിംസാണ്. അജു വർഗീസ്, ജഗദീഷ് എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ ബിന്ദു പണിക്കർ, ജോണി ആന്റണി, ഗംഗ മീര, അദ്രി ജോ, ശ്രുതി സുരേഷ്, ജോമോൻ ജ്യോതിർ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു.