എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി ശരദ് പവാര്‍

single-img
2 May 2023

എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി ശരദ് പവാര്‍. മുംബൈയില്‍ ആത്മകഥാ പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

എന്‍സിപി രൂപീകരിച്ചത് മുതല്‍ പാര്‍ട്ടിയുടെ പരമോന്നത നേതാവായി തുടരുകയായിരുന്നു ശരദ് പവാര്‍. എന്നാല്‍ പൊതുജീവിതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാര്‍ ഒഴിയുന്നതോടെ എന്‍സിപിയുടെ തലപ്പത്തേക്ക് ആര് വരുമെന്ന ചോദ്യം ബലപ്പെട്ടു. എന്‍സിപിയില്‍ അടുത്ത നേതാവാരെന്നും തലമുറ മാറ്റം സംബന്ധിച്ചും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേ അടക്കം നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരുമെന്നാണ് കരുതപ്പെടുന്നത്. എപ്പോള്‍ ഈ തീരുമാനം ഉണ്ടാകുമെന്നത് വ്യക്തമല്ല. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. അജിത് പവാര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശരദ് പവാര്‍ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.