ശരിക്കും എത്രയാണ് പഠാന്റെ കളക്ഷന്‍ എന്നാണ് ഷാരൂഖിനോട് ചോദിക്കാനുള്ളത്; വിവാദമായി കാജോളിന്റെ വാക്കുകൾ

single-img
16 July 2023

പഠാനിലൂടെ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വീണ്ടും തിരശീലയിൽ എത്തിയപ്പോള്‍ ആയിരം കോടിക്ക് മുകളിലാണ് കളക്ഷന്‍ നേടിയത് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ഈ സിനിമയുടെ ബോക്‌സോഫീസ് കളക്ഷനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് നടി കജോള്‍

തനിക്ക് ഷാരൂഖ് ഖാനോട് ചോദിക്കാനുള്ള ഒരു ചോദ്യത്തെ കുറിച്ചാണ് കജോള്‍ കഴിഞ്ഞ ദിവസം അഭിമുഖത്തിനിടെ തുറന്നു പറഞ്ഞത്. ശരിക്കും എത്രയാണ് പഠാന്റെ കളക്ഷന്‍ എന്നാണ് തനിക്ക് ഷാരൂഖിനോട് ചോദിക്കാനുള്ളത് എന്നാണ് കജോള്‍ പറയുന്നത്. എന്തായാലും കജോളിന്റെ ഈ വാക്കുകള്‍ വിവാദമായിരിക്കുകയാണ്.

പല രീതിയിലുള്ള ചര്‍ച്ചകളാണ് ഇതിനെപ്പറ്റി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ‘പഠാൻ സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ടില്‍ എന്തോ കള്ളമുണ്ടെന്ന് ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കും അറിയാം’ എന്നാണ് ചിലര്‍ ട്വിറ്ററില്‍ എഴുതിയിട്ടുള്ളത്