ഓരോരുത്തരുടെ വ്യക്തി ജീവിതത്തിൽ ഉണ്ടാവുന്നത് ചൂഴ്ന്ന് നോക്കാനാവില്ല; പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ ഷാഫി പറമ്പിൽ
29 March 2026

കോൺഗ്രസ് വാർഡ് കൗൺസിലർ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതി ഉയർന്നതിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. ഓരോരുത്തരുടെ വ്യക്തി ജീവിതത്തിൽ ഉണ്ടാവുന്നത് ചൂഴ്ന്ന് നോക്കാനാവില്ല. പാർട്ടി നടപടി എടുത്തിട്ടുണ്ട്.
എല്ലാ നിയമനടപടികളും പൊലീസ് സ്വീകരിക്കട്ടെയെന്നും ഒരു തരത്തിലുള്ള സംരക്ഷണവും പാർട്ടി ഒരുക്കില്ലെന്നും നിയമ നടപടിക്ക് ഒരു തടസവും സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പിൽ യുഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ല അതെന്നും പാലക്കാട് രമേഷ് പിഷാരടി ജയിച്ച് നിയമസഭയിൽ എത്തുമെന്നും ഷാഫി കൂട്ടിച്ചേർത്തു.


