കുട്ടിയായിരുന്നപ്പോള്‍ പിതാവില്‍ നിന്ന് ലൈംഗികാതിക്രമംനേരിട്ടു; ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ

single-img
12 March 2023

ദേശീയ വനിതാ കമ്മീഷന്‍ അംഗമായ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ വാക്കുകള്‍ക്ക് സമാനമായി മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍.

കുട്ടിയായിരുന്നപ്പോള്‍ പിതാവില്‍ നിന്ന് താനും ലൈംഗികാതിക്രമം നേരിട്ടതായാണ് സ്വാതി മലിവാള്‍ വെളിപ്പെടുത്തിയത്. വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തപ്പോഴായിരുന്നു സ്വാതി മലിവാള്‍ ഇക്കാര്യം പറഞ്ഞത്.

അച്ഛന്‍ എന്നെ ഒരുപാട് മര്‍ദിക്കുമായിരുന്നു. അച്ഛന്‍ വീട്ടിലേക്ക് വരുമ്ബോള്‍ ഭയന്ന് ഞാന്‍ കട്ടിലിനടിയില്‍ ഒളിക്കും, അക്കാലത്ത്, ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കാമെന്നും കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവരെ എങ്ങനെ പാഠം പഠിപ്പിക്കാം എന്നും ഞാന്‍ രാത്രി മുഴുവന്‍ ചിന്തിച്ചു.’ – സ്വാതിയുടെ വാക്കുകള്‍.

എന്റെ തലമുടിയില്‍ പിടിച്ച്‌ ഭിത്തിയില്‍ ശക്തമായി ഇടിച്ചു. എന്നാല്‍ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനുള്ള നിശ്ചയദാര്‍ഢ്യം എന്നില്‍ ആളിക്കത്തിച്ചെന്ന് ഞാന്‍ വിശ്വസിക്കുന്നു,നാലാം ക്ലാസ് വരെ ഞാന്‍ പിതാവിനൊപ്പമാണ് താമസിച്ചത്’ -സ്വാതി മലിവാള്‍ പറഞ്ഞു. എട്ടാം വയസ്സില്‍ പിതാവില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടു എന്നതായിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍.