റഷ്യയ്ക്കായി സ്പുട്നിക് വാക്‌സിന്‍ വികസിപ്പിച്ച സംഘത്തിലെ ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി

single-img
4 March 2023

റഷ്യയ്ക്ക് വേണ്ടി കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വി വികസിപ്പിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശാസ്ത്രജ്ഞനായ ആന്‍ഡ്രീ ബോട്ടികോവി(47)നെ വസതിയില്‍ ബെല്‍റ്റു കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.

റഷ്യയിലെ ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് മാത്തമാറ്റിക്‌സിലെ മുതിര്‍ന്ന ഗവേഷകനായിരുന്നു ബോട്ടികോവ്. അതേസമയം, സംഭവത്തില്‍ 29കാരനായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാഗ്‌വാദം കൊലപാതകത്തിലേക്ക് നയിച്ചതാണെന്ന് പൊലീസ് പറയുന്നു.