ഞാൻ ഒരു പെരിയാരിസ്റ്റ് ; നരേന്ദ്രമോദിയുടെ ബയോപിക്കില്‍ അഭിനയിക്കില്ലെന്ന് സത്യരാജ്

single-img
21 May 2024

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് സിനിമയിൽ അഭിനയിക്കില്ലെന്ന് തമിഴ് നടന്‍ സത്യരാജ്. നരേന്ദ്ര മോദിയായി വേഷമിടാന്‍ തന്നെയാരും സമീപിച്ചിട്ടില്ലെന്നും അങ്ങനെയൊരു വേഷം വന്നാല്‍ താന്‍ ചെയ്യില്ലെന്നും ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും അദ്ദേഹം വ്യക്തമാക്കിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്തകളോട് കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനമുന്നയിച്ചതോടെയാണ് സത്യരാജ് വിശദീകരണവുമായി എത്തിയത്. ഇതോടെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

നേരത്തെ 2007-ല്‍ സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ ജീവചരിത്രത്തില്‍ സത്യരാജ് അഭിനയിച്ചതിന് പ്രേക്ഷക പ്രശംസ ഏറെയായിരുന്നു. അനലിസ്റ്റ് രമേശ് ബാലയാണ് സത്യരാജ് മോദിയായി വേഷമിടുന്നുവെന്നും ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും ചിത്രം നിര്‍മ്മിക്കുകയെന്നും മുന്‍പ് എക്സിലൂടെ വിവരം പങ്കുവെച്ചത്.