ജാപ്പനീസ് മാതൃകയില്‍ ശുചീകരണ പദ്ധതി; വന്ദേഭാരത് ഇനി 14 മിനിറ്റുകൊണ്ട് വൃത്തിയാകും

single-img
1 October 2023

കേവലം 14 മിനിറ്റുകൊണ്ട് വന്ദേഭാരത് ട്രെയിൻ പൂർണ്ണമായി ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യൻ റെയില്‍വേ. ഇന്നുമുതലാണ് പുതിയ ശുചീകരണ പദ്ധതി ആരംഭിച്ചത്. ട്രെയിനിന്റെ വേഗവും സമയവും പരിഗണിച്ചാണ് ശുചീകരണം വെറും 14 മിനിറ്റില്‍ പൂര്‍ത്തിയാക്കുന്ന ദൗത്യം നടപ്പിലാക്കിയത്ജ പ്പാൻ ബുള്ളറ്റ് ട്രെയിനിന്റെ ശുചീകരണ മാതൃകയിലാണ്.

ട്രെയിനിന്റെ എല്ലാ കോച്ചുകളിലും നാലുവീതം ക്ലീനിങ് സ്റ്റാഫുകളെ നിയമിക്കും. പിന്നാലെ അനുവദിച്ച 14 മിനിറ്റിനകം കോച്ച്‌ വൃത്തിയാക്കണം. ഈ രീതിയിൽ ഓരോ കോച്ചിലും നാലുവീതം പേര്‍ ചേര്‍ന്ന് ശുചീകരണ പ്രവൃത്തി നടത്തുന്നതോടെ ട്രെയിൻ പൂർണ്ണമായും വൃത്തിയാകും. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകള്‍ ഇത്തരത്തില്‍ സ്റ്റാഫുകളെ വെച്ച്‌ ഏഴുമിനിറ്റിനകം ശുചീകരിക്കാറുണ്ട്. ഈ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.