ജമാഅത്തെ ഇസ്ലാമി- RSS ചർച്ച സമുദായ വഞ്ചന: സമസ്ത

single-img
16 February 2023

ജമാഅത്തെ ഇസ്ലാമി- RSS ചർച്ച സമുദായത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമെന്ന് സമസ്ത യുവനേതാവ് സത്താർ പന്തല്ലൂർ. ജനുവരി 14ന് ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു രഹസ്യ ചർച്ച നടന്നത്. ഇതിനെതിരെയാണ് സംസ്ഥ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്.

കേരള മുന്‍ അമീറുമായ ടി ആരിഫ് അലി “ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസി’ന് നല്‍കിയ അഭിമുഖത്തിലാണ് ചർച്ച നടത്തിയത് എന്ന് പരസ്യമായി സമ്മതിക്കുന്നത്. ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും നിലവില്‍ നടന്നത് പ്രാഥമിക ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെ എതിർക്കുവെന്ന് അവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടമുഖമാണ് ഇതിലൂടെ വെളിപ്പെട്ടത് എന്ന് അന്ന് തന്നെ പല കോണിൽ നിന്നും വിമർശനം ഉയർന്നിരുന്നു.

അഖിലേന്ത്യാ നേതൃത്വമാണ് ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന തീരുമാനം കൈക്കൊണ്ടതെന്ന് ടി ആരിഫ് അലി പറയുന്നു. മാത്രമല്ല, ആര്‍എസ്എസുമായി ചര്‍ച്ച ചെയ്യുന്ന കാര്യം താഴെത്തട്ടിലെ അണികളെ അറിയിക്കുകയും ചെയ്‌തിരുന്നു. കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്ന ഒരു സംഘടനയുമായി ചര്‍ച്ച നടത്തരുത് എന്ന നിലപാട് സ്വീകരിക്കുന്നത് ബുദ്ധിപരമല്ലെന്നും ആരിഫലി പറഞ്ഞു. ഈ ചര്‍ച്ചയിലൂടെ ആര്‍എസ്എസാണ് കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്നതെന്ന് തെളിഞ്ഞു. സമൂഹത്തിലെ ഏതെങ്കിലും വിഭാഗവുമായി ഇടപഴകുന്നതില്‍ യാതൊരു പ്രതിബന്ധവും ഉണ്ടാകരുതെന്ന നിലപാടുള്ളവരും ചര്‍ച്ചയില്‍ വിശ്വസിക്കുന്നവരുമാണ് തങ്ങള്‍.