തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ; സാമന്ത – ഉണ്ണി മുകുന്ദന്‍ ചിത്രം യശോദ എത്തുന്നു

single-img
17 October 2022

ദക്ഷിണേന്ത്യൻ സൂപ്പര്‍ താരം സാമന്ത നായികയാവുന്ന യശോദ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. മലയാളത്തിലെ ഉണ്ണിമുകുന്ദൻ മറ്റൊരു കേന്ദ്രകഥാപാത്രമായ ഈ സിനിമ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്രശസ്ത ബാനറായ ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൂർണ്ണമായ ഒരു ന്യൂജെന്‍ ആക്ഷന്‍ ത്രില്ലറാണെന്നും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളോട് കൂടിയ നിഗൂഢതയും വികാരങ്ങളും സമതുലിതമാക്കിയിരിക്കുന്നതാണെന്നും ചിത്രത്തിനെ കുറിച്ച് നിര്‍മ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറയുന്നു.

വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.