അവരുടെ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല; ഡബ്ല്യുസിസിയോട് ആദരവ് തോന്നുന്നതായി സാമന്ത

single-img
29 August 2024

മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടന ഡബ്യൂസിസി(വുമൺ ഇൻ കളക്ടീവ് സിനിമ)യെ പ്രശംസിച്ച് ദക്ഷിണേന്ത്യൻ താരസുന്ദരി സാമന്ത. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സാമന്തയുടെ പ്രശംസ.

ഏതാനും കാലമായി ഡബ്യൂസിസി നടത്തുന്ന പ്രവർത്തനങ്ങളെ താൻ നോക്കി കാണുകയായിരുന്നെന്നും മാറ്റത്തിന്റെ തുടക്കമാകും ഇതെന്നും സാമന്ത പറയുന്നു. സോഷ്യൽ മീഡിയയിലെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

“കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിലെ ഡബ്ല്യുസിസിയുടെ അതിഗംഭീമായ പ്രവർത്തനങ്ങളെ വീക്ഷിക്കുന്ന ആളാണ്ഞാൻ. അവരുടെ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രത്യാഘാതങ്ങൾ പുറത്ത് വരുന്നത് കാണുമ്പോൾ ഡബ്ല്യുസിസിയോട് ആദരവ് തോന്നുകയാണ്.

സുരക്ഷിതമായൊരു തൊഴിലിടം എന്നത് ഏറ്റവും അടിസ്ഥാനപരമായി ഏവർക്കും ലഭിക്കേണ്ട ഒന്നാണ്. പക്ഷേ അതിന് പോലും വലിയ സംഘർഷങ്ങൾ വേണ്ടി വരുന്നു. എന്തായാലും അവരുടെ പരിശ്രമങ്ങൾ ഒന്നും വിഫലമായില്ല. മികച്ചൊരു മാറ്റത്തിന്റെ തുടക്കമാകട്ടെ ഇതെന്ന് പ്രതീക്ഷിക്കുകയാണ് ഞാൻ. ഡബ്ല്യുസിസിയിലെ എന്റെ കൂട്ടുകാർക്കും സഹോദരിമാർക്കും സ്നേഹവും ആദരവും”, എന്നാണ് സാമന്ത എഴുതിയത് .