വധഭീഷണി വർദ്ധിക്കുന്നു; വിദേശത്ത് നിന്നും ബുള്ളറ്റ് പ്രൂഫ് കാര്‍ വരുത്താന്‍ സല്‍മാന്‍ ഖാൻ

single-img
7 April 2023

തനിക്ക് ലഭിക്കുന്ന വധ ഭീഷണികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ സുരക്ഷയ്ക്കായി പുതിയ വാഹനം വാങ്ങാന്‍ ഒരുങ്ങി നടന്‍ സല്‍മാന്‍ ഖാന്‍. ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്ത ഒരു മോഡലാണ് സുരക്ഷയ്ക്ക് വേണ്ടി സല്‍മാന്‍ ഇറക്കുമതി ചെയ്യുന്നത് എന്നാണ് വിവരം. അടുത്തിടെ ഇ-മെയില്‍ വഴി സല്‍മാനെതിരെ വധഭീഷണി വന്നിരുന്നു തുടര്‍ന്ന് താരത്തിന്‍റെ സുരക്ഷ മുംബൈ പൊലീസ് വര്‍ദ്ധിപ്പിച്ചിരുന്നു.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിസാന്‍ പട്രോള്‍ എസ്.യു.വിയാണ് സല്‍മാന്‍ ഇറക്കുമതി ചെയ്യുന്നത്. ഈ എസ്‌യുവിയുടെ ഔദ്യോഗിക ലോഞ്ച് ഇന്ത്യയിൽ നടന്നിട്ടില്ല. സുരക്ഷാ ആവശ്യങ്ങൾക്കായാണ് സൽമാൻ ഈ കാറിന് ഓഡര്‍ നല്‍കി കഴിഞ്ഞെന്നും അതിന്‍റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു എന്നുമാണ് വിവരം.

അതേസമയം, ദക്ഷിണേഷ്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ് നിസാന്‍ എസ്.യു.വി. ഏറ്റവും ചെലവേറിയ മോഡലുകളിലൊന്നാണ് ഇത്. ബുള്ളറ്റ് പ്രൂഫോടെ എത്തുന്ന ഈ വാഹനം ഉന്നതരുടെ സുരക്ഷിതത്വത്തിന് ഉപയോഗപ്രദമാണ് എന്നാണ് വിലയിരുത്തല്‍.