നീതി ലഭിക്കാതെ പിന്മാറില്ലെന്ന് സാക്ഷി മാലിക്;സമരം കടുപ്പിക്കാന്‍ ഗുസ്തി താരങ്ങള്‍

20 May 2023

ദില്ലിയിലെ ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം 28ാം ദിവസത്തില്‍ എത്തി നില്‍ക്കുകയാണ്.
നീതി ലഭിക്കാതെ പിന്മാറില്ലെന്ന് സാക്ഷി മാലിക് ഏഷ്യാനെറ്റ് ന്യൂസിനോട്. ദില്ലി പോലീസ് ബ്രിജ് ഭൂഷണെ സംരക്ഷിക്കാനുള്ള ശ്രമത്തിലെന്നും സാക്ഷി ആരോപിച്ചു. നാളെ മുതല്‍ സമരം കടുപ്പിക്കും. തുടര്‍സമര നടപടികള്‍ ഖാപ് പഞ്ചായത്ത് കൂടി തീരുമാനിക്കും. ബിജെപിയുടെ വനിതാ നേതാക്കളെ സമീപിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. സ്ത്രീകളുടെ വിഷമം സ്ത്രീകള്‍ക്ക് പോലും മനസ്സിലാകുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. 15 രൂപയുടെ മെഡല്‍ എന്ന ബ്രിജ് ഭൂഷന്റെ പ്രസ്താവന സ്പോര്‍ട്സിനെ കുറിച്ചുള്ള അയാളുടെ അറിവിന്റെ തെളിവാണ്. പതിനഞ്ചും ഇരുപതും വര്‍ഷം പരിശീലിച്ചാണ് ഒരു കായിക താരം മെഡല്‍ നേടുന്നതെന്നും സാക്ഷി മാലിക് പറഞ്ഞു.