സജി ചെറിയാന്റെ പരാമർശം: മതേതര കേരളത്തെ ചാമ്പലാക്കുന്ന തീക്കളി: സമസ്ത മുഖപത്രം സുപ്രഭാതം

single-img
20 January 2026

മന്ത്രി സജി ചെറിയാന്റെ മലപ്പുറം–കാസർഗോഡ് പരാമർശത്തിനെതിരെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതം രൂക്ഷ വിമർശനം നടത്തി. മതേതര കേരളത്തെ തകർക്കുന്ന അപകടകരമായ തീക്കളിയാണ് ഇത്തരം പ്രസ്താവനകളെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി.

സിപിഐഎം നേതാക്കളുടെ തുടർച്ചയായ ഇത്തരം പരാമർശങ്ങൾ യാദൃശ്ചികമല്ലെന്നും, ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് ഇതുപോലുള്ള വാക്കുകൾ പറയാൻ എങ്ങനെ കഴിയുന്നുവെന്നും സുപ്രഭാതം ചോദിക്കുന്നു. മതവും സമുദായവും ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാമെന്ന് കരുതിയാൽ അതിന് കേരളം കനത്ത വില നൽകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകുന്നു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഉത്തരേന്ത്യയിൽ നടന്ന സമാന പ്രചാരണങ്ങളെയും മുഖപ്രസംഗം ഓർമിപ്പിച്ചു. ഇത്തരം പ്രവണതകൾക്ക് തടയിടണമില്ലെങ്കിൽ മതേതര കേരളത്തിന്റെ മനസിലേക്ക് പോലും ഈ വിഷം പടരുമെന്നും സുപ്രഭാതം മുന്നറിയിപ്പ് നൽകി.