മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഷാഫി പറമ്പിൽ എംപി

single-img
1 March 2026

പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഷാഫി പറമ്പിൽ എം പി. ഷാഫി പറമ്പിൽ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. മലയാളികൾ അടക്കുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അതേസമയം വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ സുധാകരൻ എംപി.മിഡിൽ ഈസ്റ്റിലുള്ള മലയാളികളുടെയും ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തി.

പ്രശ്നബാധിത മേഖലകളിലെ ഇന്ത്യക്കാരെ ഉടൻ മടക്കി എത്തിക്കാൻ നടപടികൾ ഉണ്ടാകണം. മിഡിൽ ഈസ്റ്റിൽ 24 മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പറുകൾ ആരംഭിക്കണം. സുതാര്യമായ ആശയവിനിമയം ഇന്ത്യക്കാരുടെ കുടുംബങ്ങളുമായി നടത്തണം. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി രാഹുൽ ഗാന്ധിയും രംഗത്തെത്തി. മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രാലയത്തോടും അഭ്യർത്ഥിക്കുന്നു എന്ന് കെ സി വേണുഗോപാൽ പറഞ്ഞു.