കേരളത്തിലെ ജനങ്ങൾക്ക് ഉച്ചഭക്ഷണത്തിന് വേണ്ടിയുള്ള അരിയാണ് ശബരി കെ റൈസ്: മന്ത്രി ജി ആർ അനിൽ

single-img
13 March 2024

കേന്ദ്രസർക്കാർ നൽകുന്ന ഭാരത് അരി ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി മന്ത്രി ജി ആർ അനിൽ. കേരളത്തിലുള്ള ജനങ്ങൾക്ക് ഉച്ചഭക്ഷണത്തിന് വേണ്ടിയുള്ള അരിയാണ് ശബരി കെ റൈസ്.
അരിവിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു.

സപ്ലൈകോ തിരിച്ച് വരവിലേക്കാണ്. സബ്സിഡി സാധനങ്ങൾ പലതും ഔട്ട്‌ലെറ്റുകളിൽ എത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ മുഴുവൻ സാധനങ്ങളും എത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതലാണ് ആരംഭിക്കുന്നത് . വിൽപ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും.

ജയ, കുറുവ, മട്ട അരി സപ്ലൈകോ വഴി വിതരണം ചെയ്യും. 40 രൂപ നിരക്കിൽ വാങ്ങി സബ്സിഡിയോടെയാണ് വിൽപന.തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെ റൈസ് വിൽപ്പന സർക്കാർ വേഗത്തിലാക്കിയത്. ശബരി കെ റൈസ് –ജയ (29 രൂപ), കുറുവ (30), മട്ട (30) എന്നിങ്ങനെയാണു വില.