പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി കളക്ഷനില്‍ മുന്നേറ്റവുമായി ‘രോമാഞ്ചം’

20 February 2023

വലിയ ഹൈപ്പുകളൊന്നും ഇല്ലാതെ റിലീസ് ചെയ്ത് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ് രോമാഞ്ചം.
നവാഗതനായ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒരിടവേളയ്ക്ക് ശേഷം തിയറ്ററുകളില്‍ ചിരിപ്പൂരം ഒരുക്കി പ്രദര്‍ശനം തുടരുന്ന രോമാഞ്ചം ബോക്സ് ഓഫീസിലും ചലനം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പതിനെട്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം മാത്രം 2.40 കോടി രോമാഞ്ചം നേടിയതെന്നാണ് മൂവി ട്രാക്കേഴ്‍സായ ഫ്രൈഡേ മാറ്റ്‍നി ട്വീറ്റ് ചെയ്യുന്നത്. മൂന്നാം ആഴ്ചയില്‍ മാത്രം ഏകദേശം 5.80 കോടി ചിത്രം സ്വന്തമാക്കി. റിലീസ് ചെയ്ത 18 ദിവസം പൂര്‍ത്തിയാക്കുമ്ബോള്‍ 25.50 കോടിയിലേക്ക് രോമാഞ്ചാം കടന്നിരിക്കുകയാണ്. അതേസമയം, വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.