സീറ്റുകൾ കാലി; സമ്പന്നർക്ക് മാത്രമേ വന്ദേ ഭാരതിൻ്റെ ടിക്കറ്റ് നിരക്ക് താങ്ങാൻ കഴിയൂ; വിമർശനവുമായി കോൺഗ്രസ്

single-img
9 May 2024

രാജ്യവ്യപകമായി വിവിധ റൂട്ടുകളിലെ വന്ദേ ഭാരത് ട്രെയിനുകൾക്ക് ഈടാക്കുന്നത് ഉയർന്ന നിരക്കാണെന്നും ഇത് ബുക്കിംഗിനെ ബാധിക്കുന്നുണ്ടെന്നും യുഡിഎഫ് ആരോപണം . ഐആർസിടിസി ബുക്കിംഗ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ആരോപണം.

നിലവിൽ വന്ദേ ഭാരത് ട്രെയിനുകളിൽ 50 ശതമാനത്തിലധികം സീറ്റുകളും ശൂന്യമോ ഭാഗികമോ ആയാണ് സർവീസ് നടത്തുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി. “ട്രെയിൻ പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഐആർസിടിസിയിൽ നിന്ന് ലഭിച്ച ഈ ഡാറ്റ തത്കാൽ ബുക്കിംഗ് ഒഴികെയുള്ള പൊതു വിഭാഗത്തെ സംബന്ധിക്കുന്ന കണക്കുകളാണ്.

ഇപ്പോൾ അവധിക്കാലമായതിനാൽ രാജ്യവ്യാപകമായി കുടുംബങ്ങൾ യാത്ര ചെയയുമ്പോഴും വന്ദേ ഭാരത് ബുക്കിംഗ് കുറയുന്നത് ഞെട്ടിക്കുകയാണ്” അവർ പങ്കുവെച്ച ട്വീറ്റിൽ വ്യക്തമാക്കി. ” ഇതിനുപുറമെ , ഈ ഡാറ്റ സാമ്പത്തിക അസമത്വവുമായി ബന്ധപ്പെട്ട ഒരു പ്രവണത കൂടി ഉയർത്തിക്കാട്ടുന്നു.

സമ്പന്നർക്ക് മാത്രമാണ് വന്ദേ ഭാരതിൻ്റെ ടിക്കറ്റ് നിരക്ക് താങ്ങാൻ കഴിയൂ എന്നും ഇത് വ്യക്തമാക്കുന്നു. അതേസമയം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ ഈ ചിലവ് താങ്ങാൻ പാടുപെടുന്നു,” പാർട്ടി ട്വീറ്റ് ചെയ്തു.

“മുംബൈ – സോളാപ്പൂർ (റോ-4) വന്ദേ ഭാരതിൽ 277 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു, എന്നാൽ മറ്റെല്ലാ ട്രെയിനുകളും വെയ്റ്റിംഗ് ലിസ്റ്റിലാണ്. ഇതിനർത്ഥം ട്രെയിനുകൾക്ക് വലിയ ഡിമാൻഡുണ്ട്, എന്നാൽ ഇത്രയും ചെലവേറിയതല്ല.” പാർട്ടി X-ൽ എഴുതി.