ബാലറ്റിലെ പേര് മാറ്റണമെന്ന അഞ്ജലി നായരുടെ അപേക്ഷ തള്ളി വരണാധികാരി

single-img
4 April 2026

ബാലറ്റിലെ പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളി. ഔദ്യോഗിക പേര് തന്നെ ഉപയോഗിക്കണമെന്നാണ് നിർദേശം. പോസ്റ്റൽ ബാലറ്റിലടക്കം അഞ്ജലി പി.വി. എന്ന പേരാണ് നൽകിയിരിക്കുന്നതെന്നും അത് മാറ്റാനാകില്ലെന്നുമാണ് വരണാധികാരി നിലവിൽ അറിയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാൽ പേര് മാറ്റുക സാധ്യമല്ല എന്നും വ്യക്തമാക്കി.അഞ്ജലി പി.വി. എന്ന ഔദ്യോഗിക പേരിനു പകരം അഞ്ജലി നായർ എന്ന പേര് ബാലറ്റിൽ നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച അഞ്ജലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അന്ന് കോടതി അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതേസമയം, പേര് മാറ്റം തിരിച്ചടിയാകില്ലെന്നും നിയമ നടപടി വേണോ എന്ന് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അഞ്ജലി നായർ വ്യക്തമാക്കി.