റിലയൻസ് ഇൻഡസ്ട്രീസ്- ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ ലയനത്തിന് അനുമതി

single-img
28 August 2024

റിലയൻസ് ഇൻഡസ്ട്രീസ് ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ ലയനത്തിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുമതി . നിലവിൽ 70,352 കോടി വിപണി മൂല്യമുള്ള സംയുക്ത സംരംഭത്തിനാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയത് .

തങ്ങളുടെ ഇപ്പോഴത്തെ വ്യവസ്ഥകളിൽ കമ്പനികൾ സ്വയം മാറ്റം വരുത്താമെന്ന് അറിയിച്ചതോടെയാണ് കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടറും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിയാകും സംയുക്ത സംരംഭത്തിൻറെ ചെയർപേഴ്സൺ എന്നാണ് വിവരം.

പുതിയ സംയുക്ത കമ്പനിയിൽ റിലയൻസ് ഗ്രൂപ്പിന് 63.12 ശതമാനം ഓഹരി ഉടമസ്ഥതയുണ്ടാകും. ബാക്കിയുള്ള ഓഹരി വിഹിതം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിനായിരിക്കും. ഹോട്ട്സ്റ്റാർ, ജിയോ എന്നീ ഒടിടി പ്ളാറ്റ് ഫോമുകളും റിലയൻസ് നിയന്ത്രണത്തിലുള്ള വയാകോമിൻറെയും ഡിസ്നി ഹോട്ട് സ്റ്റാറിൻറെയും 122 ചാനലുകളും സംയുക്ത സംരംഭത്തിന് കീഴിലാകും. ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനത്തിനാണ് ഇതിലൂടെ അനുമതി ലഭിച്ചത്.