ഡയറക്‌ട് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ചട്ടങ്ങള്‍ വേണം; ദില്ലി ഹൈക്കോടതി
19 January 2023
ദില്ലി : ഡയറക്‌ട് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ചട്ടങ്ങള്‍ വേണമെന്ന് ദില്ലി ഹൈക്കോടതി. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.
നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യാജ സ്ഥാപനങ്ങള്‍ വെല്ലുവിളിയെന്നും ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു. ബെംഗുളുരുവില്‍ നിന്നുള്ള ഇന്‍ഡസ് വിവാ എന്ന സ്ഥാപനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.