താൻ നാലുകുട്ടികളുടെ അച്ഛൻ ആയതിനു കാരണം കോൺഗ്രസ്: ബിജെപി എംപി രവി കിഷൻ

single-img
10 December 2022

താൻ നാലുകുട്ടികളുടെ അച്ഛൻ ആയതിനു കാരണം കോൺഗ്രസ് ആണ് എന്ന് ബിജെപി എംപി രവി കിഷൻ. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ ജനസംഖ്യാ നിയന്ത്രണ ബിൽ കൊണ്ടുവന്നിരുന്നുവെങ്കിൽ താൻ നിർത്തുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് ഒന്നിനുപുറകെ ഒന്നായി നാല് കുട്ടികളുണ്ടെന്നും അതിന്റെ ഫലമായി ഭാര്യയുടെ ആരോഗ്യ നില മോശമായി. ഇപ്പോൾ അതിൽ എനിക്ക് പശ്ചാത്താപം ഉണ്ട് എന്നും മാപ്പു പറയുകാണ് എന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ജനസംഖ്യാ നിയന്ത്രണ ബിൽ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് വാർത്താ ചാനലായ ആജ് തക് സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ഭോജ്പുരി ചലച്ചിത്ര നടൻ കൂടെയായ കിഷൻ.

കോൺഗ്രസ് ആദ്യം ഈ ബിൽ കൊണ്ടുവന്നിരുന്നെങ്കിൽ ഞങ്ങൾ നിർത്തുമായിരുന്നു. നിയമം ഉണ്ടാക്കിയിരുന്നെങ്കിൽ ഞങ്ങൾക്ക് നാല് കുട്ടികൾ ഉണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രവി കിഷന്റെ ഈ മറുപടി പരിപാടിയിൽ ഉണ്ടായിരുന്നവരെപ്പോലും ചിരിപ്പിക്കുകയും ആളുകൾ കൈയടിക്കുകയും ചെയ്തു.