രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ; ബീഹാറിൽ നിന്നുള്ള പത്തൊൻപത് വയസ്സുകാരനെ ചോദ്യം ചെയ്ത് പൊലീസ്

single-img
15 November 2023

ബോളിവുഡ് സൂപ്പർ താരമായ രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട് ബീഹാറിൽ നിന്നുള്ള പത്തൊൻപത് വയസ്സുകാരനെ ചോദ്യം ചെയ്ത് ദില്ലി പൊലീസ്. ഈ യുവാവാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പച്ചത് എന്ന സംശയത്തിന്റെ പേരിലാണ് ചോദ്യം ചെയ്യൽ.

സംഭവത്തിൽ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയടക്കം സോഷ്യൽ മീഡിയാ കമ്പനികളുമായി പൊലീസ് ആശയ വിനിമയം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ശിക്ഷാ നിയമം 465 വ്യാജ രേഖയുണ്ടാക്കൽ, 469 പ്രശസ്‌തിക്ക് കോട്ടം വരുത്താൻ വേണ്ടി വ്യാജ രേഖയുണ്ടാക്കൽ തുടങ്ങി ഐടി നിയമത്തിലെ സെക്ഷൻ 66, 66 ഇ, എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അതേസമയം, പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബ്രിട്ടീഷ് യുവതിയുമായ സാറ പട്ടേൽ എന്ന യുവതിയുടേതാണ് യഥാർത്ഥ വീഡിയോ. ഇതിൽ എ. ഐ ഡീപ് ഫേക്കിലൂടെയാണ് സാറ പട്ടേലിന്റെ വീഡിയോ രശ്മികയുടേതാക്കി മാറ്റിയിരിക്കുന്നത്.