റൊമാന്റിക് ഫാന്റസി ‘റെയിൻബോ’യുമായി രശ്‍മിക മന്ദാന

single-img
8 April 2023

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായ രശ്‍മിക മന്ദാന പ്രധാന വേഷത്തിൽ എത്തുന്ന പുതിയ സിനിമയ്ക്ക് തുടക്കമായി. ‘റെയിൻബോ’ എന്ന് പേര് നൽകിയിട്ടുള്ള ഈ സിനിമയിൽ ദേവ് മോഹനാണ് നായകനാകുന്നത്. നവാഗതനായ ശന്തരുബൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് ഫാന്റസിയാണ് ..

ഊട്ടിയുടെ തണുപ്പിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുക. രണ്ട് പ്രധാന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ചിത്രമായിരിക്കും ‘റെയിൻബോ’. അതേസമയം, പ്രമേയം എന്തെന്ന് ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.’ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ 20 ദിവസമായിരിക്കും.

ഡ്രീം വാരിയർ പിക്ചേഴ്‍സാണ് ചിത്രം നിർമിക്കുന്നത്. അതേസമയം, ‘മിഷൻ മജ്‍നു’വാണ് രശ്‍മിക നായികയായി അവസാനമായി പ്രദർശനത്തിനെത്തിയത്. ശന്തനു ബഗ്‍ചിയായിരുന്നു ചിത്രം സിദ്ധാർഥ് മൽഹോത്രയെ നായകനാക്കി ഒരുക്കിയത്.