ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണം: മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷാ താക്കൂർ

single-img
15 November 2022

ബലാത്സംഗം പോലത്തെ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നതിനായി ബലാത്സംഗികളെ പരസ്യമായി തൂക്കിലേറ്റണമെന്നും അവരുടെ ശവസംസ്കാരം അനുവദിക്കരുതെന്നും മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷാ താക്കൂർ ആവശ്യപ്പെട്ടു. ഇൻഡോർ ജില്ലയിലെ മൊവ് തഹസിൽ കോദാരിയ ഗ്രാമത്തിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് താക്കൂർ അഭിപ്രായപ്പെട്ടത്.

“പെൺമക്കളെ ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണം, അത്തരക്കാരുടെ ശവസംസ്‌കാരം പോലും അനുവദിക്കരുത്, കഴുകന്മാരും കാക്കകളും അങ്ങനെയുള്ളവന്റെ ദേഹത്ത് കടിച്ചുകീറട്ടെ. ഈ രംഗം എല്ലാവരും കാണുമ്പോൾ ആരും പെൺമക്കളെ തൊടാൻ ധൈര്യപ്പെടില്ല.” മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷാ താക്കൂർ പറഞ്ഞു.

ബലാത്സംഗം ചെയ്യുന്നവർ പരസ്യമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ജയിലിൽ ശിക്ഷിയെ ഭയമില്ലെന്നും മന്ത്രി പറഞ്ഞു. ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സിഗ്നേച്ചർ കാമ്പയിനുമായി മുന്നോട്ട് വരണമെന്നും എല്ലാ കുടുംബത്തിലെയും സ്ത്രീകളും അതിൽ പങ്കെടുക്കണമെന്നും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു.