രാമായൺ സിനിമയ്ക്ക് വേണ്ടി മദ്യവും മത്സ്യമാംസാദികളും ഉപേക്ഷിച്ച് രൺബീർ

single-img
12 October 2023

രാമായണ കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമയിൽ ശ്രീരാമനായി അഭിനയിക്കാനുള്ള മുന്നൊരുക്കത്തിലാണ് ബോളിവുഡ് താരം രൺബീർ കപൂർ. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായൺ എന്ന സിനിമയിലാണ് രൺബീർ ശ്രീരാമന്റെ വേഷം ചെയ്യുന്നത്.

ഈ സിനിമയ്ക്കായി കഠിനമായ മുന്നൊരുക്കത്തിലാണ് രൺബീറെന്നാണ് റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ശ്രീരാമന്റെ വേഷം ചെയ്യുന്നതിനാൽ മത്സ്യമാംസാദികൾ ഒഴിവാക്കിയെന്നും മദ്യപാനം വർജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശരിക്കുമുള്ള രാമനെ പോലെ പരിശുദ്ധി വേണം. ത്തിനായ്ന് ഈ മുന്നൊരുക്കമെന്നും അദ്ദേഹം പറഞ്ഞു.

2024ഓടെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. പ്രശസ്ത തെന്നിന്ത്യൻ നായിക സായ് പല്ലവിയാണ് ചിത്രത്തിൽ സീതയുടെ വേഷം ചെയ്യുന്നതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെജിഎഫ് താരം യാഷ് രാവണനായി എത്തുമെന്നും അഭ്യൂഹമുണ്ട്. 15 ദിവസങ്ങളാണ് യാഷ് ചിത്രത്തിനായി നൽകിയിരിക്കുന്നത്. വിഎഫ്എക്‌സിൽ ഓസ്‌കർ നേടിയ ഡിഎൻഇജി എന്ന കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്. മൂന്ന് ഭാഗങ്ങളായാണ് സിനിമ ഒരുക്കുന്നത്.