രാജമൗലി ഹോളിവുഡിലേയ്കക്ക് അരങ്ങേറ്റം നടത്താൻ ഒരുങ്ങുന്നു

single-img
24 September 2022

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രാദേശിക സിനിമ മേഖലയ്ക്ക് ക്ക് പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് വലിയ കാന്‍വാസുകളില്‍ ചിത്രങ്ങള്‍ നി‌ര്‍മിക്കുന്നതിന് തുടക്കം കുറിച്ച സംവിധായകനാണ് രാജമൗലി.

രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആര്‍ആര്‍ആര്‍ തിയേറ്ററുകളിലും ഒടിടി യിലും വിജയഗാഥ തന്നെയാണ് സൃഷ്ടിച്ചത്. ഇന്ത്യന്‍ കച്ചവട സിനിമകളെ ലോകത്തിന് പരിചയപ്പെടുത്തിയ രാജമൗലി ഹോളിവുഡിലേയ്കക്ക് അരങ്ങേറ്റം നടത്തിയേക്കാം എന്ന തരത്തിലെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അമേരിക്കന്‍ ടാലന്റ് ഏജന്‍സിയായ സി എ എയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സ്റ്റാര്‍ സംവിധായകന്‍. ഹോളിവുഡ് താരങ്ങളെ രാജമൗലി ചിത്രത്തില്‍ കാണാനും അല്ലെങ്കില്‍ രാജമൗലി ബ്രാന്‍ഡ് ഹോളിവുഡ് ചിത്രം തന്നെ കാണാനാകുമെന്ന പ്രതീക്ഷയാണ് ഈ വാര്‍ത്ത ഇന്ത്യന്‍ ആരാധകര്‍ക്ക് നല്‍കുന്നത്

രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍ ലോകമെമ്ബാടും 1000 കോടിയിലധികം വരുമാനം നേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ 132 മില്ല്യണ്‍ ഡോളറിലധികം കളക്ഷന്‍ നേടിയ ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമാണ്. രാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച RRR നെറ്റ്ഫ്ളിക്സില്‍ തുടര്‍ച്ചയായി പത്താഴ്ച ലോകമെമ്ബാടും ട്രെന്‍ഡ് ചെയ്യുന്ന ഒരേയൊരു ഇംഗ്ളീഷ് ഇതര ചിത്രമാണ്. മഹേഷ് ബാബുവിനെ നായകനാക്കിയുള്ള ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തിന്റെ പണിപ്പുരയിലാണ് രാജമൗലി ഇപ്പോള്‍. പൂജ ഹെഗ്ഡേ നായികയാകുന്ന ഇത് വരെ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ ഹൈദരാബാദില്‍ നടന്നിരുന്നു