തിരക്കുള്ള ട്രെയിനില്‍ പരസ്യമായി കഞ്ചാവ് വലിച്ച്‌ യുവതികള്‍, ഇടപെട്ട് റെയില്‍വേ

single-img
27 February 2023

തിരക്കുള്ള ട്രെയിനില്‍ കഞ്ചാവും സിഗരറ്റും വലിക്കുന്ന യുവതികളുടെ ദൃശ്യങ്ങള്‍ പുറത്ത്.

ട്രെയിനിലെ സഹയാത്രികനാണ് ദൃശ്യം പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യന്‍ റെയില്‍വേ ഇടപെട്ടു.

ഝാര്‍ഖണ്ഡിലെ ടാറ്റാനഗറില്‍ നിന്ന് ബിഹാറിലെ കത്തിയാറിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവം. ബംഗാളിലെ അസന്‍സോളില്‍ നിന്ന് കയറിയ യുവതികളാണ് ട്രെയിനകത്ത് കഞ്ചാവും സിഗരറ്റും വലിച്ചതെന്ന് സഹയാത്രികന്റെ ട്വീറ്റില്‍ പറയുന്നു. തിരക്കുള്ള ട്രെയിനില്‍ ബാത്ത്‌റൂമിന് അരികില്‍ നിന്ന് യുവതി സിഗരറ്റ് വലിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ത്രീകളും കുട്ടികളും യാത്ര ചെയ്യുമ്ബോഴാണ് അപകടകരമായ രീതിയിലുള്ള പുകവലി.

വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഇടപെട്ടു. ട്രെയിന്‍ യാത്രയുടെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ സഹയാത്രികനോട് റെയില്‍വേ സേവ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. മൊബൈല്‍ നമ്ബര്‍, പിഎന്‍ആര്‍ നമ്ബര്‍, ട്രെയിന്‍ നമ്ബര്‍ എന്നിവ പങ്കുവെയ്ക്കാനാണ് ആവശ്യപ്പെട്ടത്. കൂടാതെ 139ല്‍ വിളിച്ചോ railmadad.indianrailways.gov.in സന്ദര്‍ശിച്ചോ പരാതി നല്‍കാവുന്നതാണെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.