പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര നടപടികൾ; എല്ലാ തരം വർഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് രാഹുൽ ഗാന്ധി

single-img
22 September 2022

കേരളം ഉൾപ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും കേന്ദ്രസർക്കാർ ഏജൻസിയായ എന്‍ ഐ എ നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതികരണവുമായി രാഹുല്‍ഗാന്ധി. എല്ലാ തരം വർഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹം നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് തൃശ്ശൂര്‍ ജീല്ലയില്‍ പ്രവേശിച്ചതിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം. സംസ്ഥാനത്തെ ചില ഇടതുമുന്നണി പ്രവർത്തകരും ഭാരത് ജോഡോ യാത്രക്ക് ആശംസകൾ നേർന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ യാത്രയിലൂടെ താൻ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങളെ പരോക്ഷമായി ഇടതുപക്ഷവും പിന്തുണക്കുന്നു. ബിജെപിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.ഇടത് സർക്കാരിനോട് പ്രത്യശാസ്ത്രപരമായ വിയോജിപ്പുണ്ട്. താൻ നടത്തുന്ന യാത്രക്ക് വിശാലമായ കാഴ്ചപ്പാടുണ്ട്..കേരളത്തിലെ കാര്യങ്ങൾ സംസ്ഥാന നേതാക്കൾ പറയുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു