ഓസ്‌ത്രേലിയയിലെ ജനങ്ങൾക്കായി എലിസബത്ത് രാജ്ഞി എഴുതിയ രഹസ്യ കത്ത്; തുറക്കണമെങ്കില്‍ 63 വര്‍ഷം കാത്തിരിക്കണം

single-img
12 September 2022

ഓസ്‌ത്രേലിയയിലെ ജനങ്ങൾക്കായി എലിസബത്ത് രാജ്ഞി എഴുതി സിഡ്‌നിയിലെ നിലവറയിൽ സൂക്ഷിച്ചിരിക്കുന്ന രഹസ്യ കത്ത് തുറക്കണമെങ്കില്‍ ഇനിയും 63 വര്‍ഷം കാത്തിരിക്കണം. 1986 നവംബറിലായിരുന്നു ഈ കത്തെഴുതുന്നത്.

നിലവിൽ ചരിത്രപ്രധാനമായ കെട്ടിടത്തിലെ നിലവറയിലാണുള്ളത്.രാജ്ഞിയുടെ ആഗ്രഹപ്രകാരം 2085 ല്‍ മാത്രമേ കത്ത് തുറന്നു വായിക്കാന്‍ സാധിക്കുകയുള്ളൂ. ഈ കത്തില്‍ എന്താണ് എഴുതിയിരിക്കുന്നതിൽ ആർക്കും കാര്യമായ സൂചനയില്ല. രാജ്ഞിയുമായി വളരെയധികം അടുത്തബന്ധം ഉള്ളവർക്ക് പോലും കത്തിൽ എഴുതിയ കാര്യത്തെ കുറിച്ച് ഒരു ധാരണയുമില്ലെന്നാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള പത്രങ്ങള്‍ റിപ്പോർട് ചെയ്യുന്നത്.

നിലവിൽ ലെ നിലവറയിലെ രഹസ്യ അറയിലെ ചില്ലു പെട്ടിയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. 2085 ല്‍ ഒരു നല്ല ദിവസം നോക്കി സിഡ്‌നിയിലെ ജനങ്ങളോട് ഇതിലെ കത്തിലെ സന്ദേശം കൈമാറണമെന്നാണ് സിഡ്‌നിയിലെ മേയര്‍ക്കുള്ള നിര്‍ദേശത്തില്‍ രാജ്ഞി പറഞ്ഞിട്ടുള്ളത്. എലിസബത്ത് ആര്‍ എന്നാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്.