ഖത്തർ ലോകകപ്പ്; നിർദ്ദേശങ്ങൾ അനുസരിക്കാതെ വസ്ത്രം ധരിച്ചാൽ സ്ത്രീകൾക്ക് ജയിലിൽ പോകേണ്ടി വന്നേക്കാം

single-img
16 November 2022

ഫിഫ ലോകകപ്പ് 2022 ഖത്തറിൽ നവംബർ 20-ന് ഖത്തറിൽ തുടങ്ങുകയാണ്. അതേസമയം തന്നെ മനുഷ്യാവകാശ ലംഘനങ്ങൾ മുതൽ വ്യാജ ആരാധകരെ രാജ്യത്തേക്ക് കൊണ്ടുവരുന്നത് വരെ നിരവധി പ്രശ്‌നങ്ങൾ ഉയർന്ന് കുറച്ച് കാലമായി വിവാദങ്ങളിൽ മൂടപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ, ലോകകപ്പ് വരെ വിവാദമായതിന്റെ പട്ടികയിലേക്ക് മറ്റൊരു പ്രശ്‌നം കൂടി വന്നിരിക്കുന്നു.

മറ്റുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന സ്ത്രീകളായ ഫുട്‌ബോൾ ആരാധകരോട് ശരീരഭാഗങ്ങൾ കൂടുതൽ വെളിപ്പെടുത്താത്ത വസ്ത്രങ്ങൾ ധരിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, നിർദ്ദേശങ്ങൾ പാലിച്ചില്ല എങ്കിൽ ഖത്തർ നിയമപ്രകാരം ജയിലിൽ കിടക്കാം. രാജ്യത്തെ നിയമങ്ങൾ സ്ത്രീകളുടെ ശരീരഭാഗങ്ങൾ പൊതുസ്ഥലത്ത് കാണിക്കുന്നത് വിലക്കിയിട്ടുണ്ട്, ഇത് ശിക്ഷാർഹമായ കുറ്റമാണ്.

ഫിഫയാവട്ടെ, ഖത്തറിൽ സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവാദമുണ്ടെന്നും എന്നാൽ നിലവിലുള്ള നിയമങ്ങൾ അവർ ബഹുമാനത്തോടെയും ശ്രദ്ധയോടെയും കാണണമെന്നും വെബ്സൈറ്റ് പറയുന്നു. “ആളുകൾക്ക് പൊതുവെ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാം. മ്യൂസിയങ്ങളും മറ്റ് സർക്കാർ കെട്ടിടങ്ങളും പോലുള്ള പൊതു സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ സന്ദർശകർ തോളും കാൽമുട്ടും മറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ലോകകപ്പ് വെബ്‌സൈറ്റ് പ്രസ്താവിക്കുന്നു.

ദി സൺ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതിന് ഖത്തറിൽ വിലക്കുണ്ട്. പുരുഷനോ സ്ത്രീയോ ആകട്ടെ, ആൾക്കൂട്ടത്തിൽ ആരെങ്കിലും മത്സരത്തിന്റെ മധ്യത്തിൽ ഷർട്ട് അഴിച്ചാൽ, സ്‌റ്റേഡിയത്തിലുടനീളം ഒളിക്യാമറകൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. “ഒരു പ്രത്യേക സീറ്റിൽ സൂം ഇൻ ചെയ്യാനും കാഴ്ചക്കാരനെ വ്യക്തമായി കാണാനും ഞങ്ങളുടെ പക്കൽ ഉയർന്ന റെസല്യൂഷനുള്ള പ്രത്യേക ക്യാമറകളുണ്ട്. ഇത് റെക്കോർഡ് ചെയ്തുകൊണ്ടിരിക്കുകയാണ്, അതിനാൽ ഏത് സംഭവത്തിന് ശേഷമുള്ള അന്വേഷണത്തിലും ഇത് ഞങ്ങളെ സഹായിക്കും,” ചീഫ് ടെക്നോളജി ഓഫീസർ പറഞ്ഞു.