ഈ മനുസൻ തളരില്ല,കോൺഗ്രസ്‌ തോൽക്കില്ല, തിരിച്ച്‌ വരും; കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് പി വി അന്‍വര്‍

single-img
3 December 2023

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പാർട്ടി തോല്‍വിയിലേക്ക് വീണതോടെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ. “ഈ മനുസൻ തളരില്ല,കോൺഗ്രസ്‌ തോൽക്കില്ല, തിരിച്ച്‌ വരും”.!! കേരളത്തിലെ കോൺഗ്രസുകാർ വക, രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്‌, ബി.ജി.എമ്മും ചേർത്ത് ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ് എന്ന് പി.വി.അന്‍വര്‍ ഫെയ്സ്ബുക്കില്‍ എഴുതി.

പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധഭൂമിയിൽ നിന്നാണ്. ഇല്ല എങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ലെന്നും പോസ്റ്റിൽ കുറിക്കുന്നു.

പി.വി.അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റ് :

“ഈ മനുസൻ തളരില്ല,കോൺഗ്രസ്‌ തോൽക്കില്ല,തിരിച്ച്‌ വരും”.!!
കേരളത്തിലെ കോൺഗ്രസുകാർ വക,
രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്‌,
ബി.ജി.എമ്മും ചേർത്ത്‌ ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ്.

പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധഭൂമിയിൽ നിന്നാണ്.ഇല്ലെങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല.
“വയനാട്ടിലല്ല,സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്‌”.