എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ; മലയാളികള്‍ക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി മോദി

15 September 2024

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയയിൽ മലയാളത്തില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ. എല്ലാവര്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. എങ്ങും സമാധാനവും, സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രിയുടെ ആശംസ.
”ഏവര്‍ക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്‌ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു” എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്. ഇതോടൊപ്പം, കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനെവാളും ഓണാശംസകള്‍ നേര്‍ന്നു.