ഢോല്‍ കൊട്ടി ആഘോഷമാക്കി പ്രധാനമന്ത്രി മോദി; സിങ്കപ്പൂരില്‍ ആവേശോജ്വല സ്വീകരണം

single-img
4 September 2024

ഇന്ന് സന്ദർശനത്തിനായി സിംഗപ്പൂരില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ ഒത്തുകൂടി. ചടങ്ങിൽ പരമ്പരാഗതമായ സംഗീതോപകരണങ്ങളും നൃത്ത പ്രകടനങ്ങളുമായി മോദിയെ സ്വീകരിക്കാന്‍ കാത്തു നിന്ന സംഘത്തിനൊപ്പം പ്രധാനമന്ത്രി ഢോല്‍ കൊട്ടി. ആഘോഷങ്ങളിൽ പങ്കുചേരുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന മോദിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ബ്രൂണൈ സന്ദര്‍ശനത്തിന് പിന്നാലെ സിങ്കപ്പൂരിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ശില്‍പക് ആംബുലെ, ഇന്ത്യയിലെ സിങ്കപ്പൂര്‍ ഹൈക്കമ്മിഷണര്‍ സൈമണ്‍ വോങ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. നേരത്തെ 2018ലായിരുന്നു മോദി അവസാനം സിംഗപ്പൂര്‍ സന്ദര്‍ശിച്ചത്. അന്ന് ആ സമയം അദ്ദേഹത്തോടൊപ്പം വിദേശകാര്യ മന്ത്രിയായ എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉണ്ടായിരുന്നു.